14 Oct 2019

Department of physics and ED club jointly conducts Student solar ambassador workshop 2019

ഗാന്ധി ജയന്തി ദിനത്തിൽ ക്രൈസ്റ്റ് കോളേജ് ( ഓട്ടോണോമസ് )ഫിസിക്സ്‌ ഡിപ്പാർട്മെന്റും ഇ. ഡി ക്ലബും സംയുക്തമായി ഐ. ഐ. ടി മുംബൈയുടെ നേതൃത്വത്തിൽ സോളാർ ലാംപ് നിർമാണ പരിശീലനത്തിനായി “Student solar ambassador workshop 2019” സംഘടിപ്പിച്ചു. മാറി വരുന്ന കാലാവസ്ഥയ്ക്കും ഇന്നു നേരിടുന്ന ഊർജ പ്രതിസന്ധിക്കും പരിഹാരമായി സൗരോർജം പുതിയ തലമുറയിലൂടെ വ്യാപിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഫിസിക്സ്‌ വിഭാഗം അധ്യാപകൻ ഡോ. സുധീർ സെബാസ്റ്റ്യൻ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും സൗരോർജത്തിന്റെ ആവശ്യതകളെ കുറിച്ചും സംസാരിച്ചു. ഫിസിക്സ്‌ വിഭാഗം മേധാവി ഡോ.വി. പി ജോസഫ് ആശംസകളർപ്പിച്ചു സംസാരിച്ചു. ഫിസിക്സ്‌ ഗവേഷക വിദ്യാർത്ഥി ഷംന പരിശീലനക്ലാസ്സ്‌ നയിച്ചു. കെമിസ്ട്രി വിഭാഗം അധ്യാപകൻ ജിബിൻ, രണ്ടാം വർഷ ബിരുദബിരുദാനന്തര വിദ്യാർത്ഥികളായ ഇസ്മായിൽ, ഡാനിയ,, ആതിര, ക്രിസ്റ്റീന, റാൻസം, അതുൽ, അമൽ എന്നിവർ പരിശീലനം നൽകി. എം. ഇ. എസ് പി. വെമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ്. എസ് വളന്റിയർസും ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളും പരിശീലനം നേടി.അൻപതിലേറെ ലാംപുകൾ കുട്ടികൾ നിർമിച്ചു. കൂടുതൽ ലാംപുകൾ നിർമിക്കാനും അവരുടെ സ്കൂളുകളിലും പരിസരങ്ങളിൽ വിൽക്കുവാനും കുട്ടികൾ താല്പര്യം പ്രകടിപ്പിച്ചു. പരിശീലനത്തിനു ശേഷം പ്രകൃതി സംരക്ഷണതിന്നായി വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു

Leave a Reply