09 Mar 2020

Dr. E. Sandhya of Prajyoti Niketan College, Pudukad to be awarded 2nd Fr. Dr. Jose Thekken Memorial award

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം പുതുക്കാട് പ്രജോതി നികേതൻ കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപികയായ ഡോ. ഇ. സന്ധ്യക്ക് സമ്മാനിക്കും. അധ്യാപന ഗവേഷണ രംഗത്തെ മികവും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നു ലഭിച്ച ഇരുപത്തിരണ്ട് നാമനിർദേശങ്ങളിൽ നിന്നാണ് ഡോ. ഇ. സന്ധ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, പ്രശസ്ത കവിയും നിരൂപകനുമായ പ്രൊഫ. കെ സച്ചിദാനന്ദൻ, ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ, കോളേജ് പ്രിൻസിപ്പൽസ് കൗൺസിൽ മുൻ പ്രസിഡന്റ് ഡോ. എം ഉസ്മാൻ, അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് നിർണയിച്ചത്.

ക്രൈസ്റ്റ് കോളേജിൽ വച്ച് ചൊവ്വാഴ്ച രാവിലെ 10. 30 ന് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ തൃശൂർ എം പി ശ്രീ. ടി എൻ പ്രതാപൻ, കാലിക്കറ്റ് സർവകലാശാല കണ്ട്രോളർ ഓഫ് എക്സാമിനാഷൻ ഡോ. ബാബു സി സി എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത നിരൂപകൻ പ്രൊഫ. എം കെ സാനു ഡോ. ഇ സന്ധ്യക്ക് പുരസ്കാരം സമ്മാനിക്കും.

Leave a Reply