04 Jun 2020

വിവാഹ സഹായം നൽകി

ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കാട്ടൂർ പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിലെ അംഗത്തിന് വിവാഹത്തിന് ഒരു പവൻ നൽകി മാതൃക കാട്ടി. ഈ കൊറോണ കാലത്തു നീട്ടിവെച്ച വിവാഹം സുമനസ്സുകളുടെ സഹായത്തോടെ ആണ് നടക്കുന്നത്. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാദർ ജേക്കബ് ഞെരിഞ്ഞമ്പിള്ളി, പ്രിൻസിപ്പൽ റവ. ഫാദർ ജോളി ആൻഡ്രൂസ് തവനിഷ് സ്റ്റാഫ്‌ കോഓർഡിനേറ്റെർസ് മുവിഷ് മുരളി, ആൽവിൻ തോമസ്, അജീഷ് ജോർജ്, ആദർശ് വിൻസെന്റ് എന്നിവർ പങ്കെടുത്തു.

Leave a Reply