17 Jun 2020

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗവും അന്താരാഷ്ട്ര ഇംഗ്ളീഷ് ജേർണലായ ലാൻഗ്ലിറ്റും ചേർന്ന് ജൂണ് 19, 20 തിയ്യതികളിൽ ദ്വിദിന അന്തർദേശീയ കോണ്ഫറൻസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗവും അന്താരാഷ്ട്ര ഇംഗ്ളീഷ് ജേർണലായ ലാൻഗ്ലിറ്റും ചേർന്ന് ജൂണ് 19, 20 തിയ്യതികളിൽ ദ്വിദിന അന്തർദേശീയ കോണ്ഫറൻസ് സംഘടിപ്പിക്കുന്നു. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും എങ്ങനെ ഫലപ്രദമായി വിദ്യാർഥികളിൽ എത്തിക്കാം എന്നതാണ് കോണ്ഫറൻസിന്റെ മുഖ്യ ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ്, കോണ്ഫറൻസ് കോർഡിനേറ്റർ ഡോ. കെ. ജെ. വർഗ്ഗീസ് എന്നിവർ അറിയിച്ചു.
കോണ്ഫെറൻസിൽ വിദേശ സർവകലാശാലകളിൽ നിന്നും ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ നിന്നുമുള്ള അൻപതോളം ഗവേഷകരുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. നാല്പത്തിയെട്ടു രാജ്യങ്ങളിൽ നിന്നായി തൊള്ളായിരത്തോളം പ്രതിനിധികൾ ഇതിനകം രെജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഡോ. ബസർക്കിസൻ നിക്കോൾ സിപ്രിയൻ (ഇറ്റലി), ഡോ. ഗാഥ ടോസ്സൻ (ഈജിപ്ത്), ഡോ. റോമൻ ടാസുല (തായ്‌ലൻഡ്), ഡോ. ആൻസി ആസ്റ്റിൻഡ (ഇന്തോനേഷ്യ), ഡോ. മുത് മയി നാഗ (ഇന്തോനേഷ്യ), പ്രൊഫ. ക്രിസ് സിറ്റ (ഫിലിപ്പയ്ൻസ്) എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. കോണ്ഫറൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഡോ. കെ. ജെ. വർഗീസുമായി ബന്ധപ്പെടുക. ഫോൺ: 9349701551 ഇമെയിൽ: englishconference.christ@gmail.com

Leave a Reply