Affiliated to the University of Calicut

Reaccredited by NAAC with 'A++' grade

Activities

2016-2017

 

2016 ഡിസംബര്‍ 16

മലയാളത്തിലെ തലമുതിര്‍ന്ന നിരൂപകനും ജീവചരിത്രകാരനുമായ പ്രൊഫ. എം.കെ. സാനുവിനെ ആദരിച്ചു. കേരളസാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, കെ.യു. അരുണന്‍ എം.എല്‍.എ, ജോണ്‍പോള്‍ (തിരക്കഥാകൃത്ത്) തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആറ്റൂര്‍ രവിവര്‍മ്മ പി.കുഞ്ഞിരാമന്‍നായരെക്കുറിച്ചെഴുതിയ കവിതയുടെ ദൃശ്യാവിഷ്കാരം ബി.എ. മലയാളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

                        

 

2017 മാര്‍ച്ച് 1

ക്ലാസിക്കല്‍ കലകളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. കേരളവര്‍മ്മ കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇ.എം. സതീശന്‍ നളചരിതം ആട്ടക്കഥാചരിത്രത്തില്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.

 

2017-18

 

2017 ആഗസ്റ്റ് 7

സ്ത്രീവിമോചനം എന്ന വിഷയത്തെ പുരസ്കരിച്ച് ബി.എ. മലയാളവിദ്യാര്‍ത്ഥികള്‍ രചനയും സംവിധാനവും അവതരണവും നിര്‍വ്വഹിച്ച തെരുവുനാടകം അവതരിപ്പിച്ചു

 

2018 ജനുവരി 19

പ്രാദേശികചരിത്രനിര്‍മ്മിതിയുടെ അക്കാദമികതാത്പര്യങ്ങളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.

കുന്ദംകുളം വിവേകാനന്ദകോളേജ് മലയാളവിഭാഗം അധ്യാപകന്‍ ഡോ. സി. ആദര്‍ശ് പ്രബന്ധാവതരണം നടത്തി സംസാരിച്ചു.

 

2018-19

 

2019  ഒൿടോബര്‍ 29

ഭാഷാസാങ്കേതികരംഗത്തെ പുതുചലനങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്നതിന്റെ ഭാഗമായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു.

 

2019-20

 

2020 ജനുവരി 23

കളിയരങ്ങ്

കേരളത്തിന്റെ ശ്രേഷ്ഠകലാപാരമ്പര്യത്തെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ചിന്തയുടെ ഭാഗമായി കഥകളിയുടെ ഏകദിന ശില്പശാലയും രംഗവാതരണവും സംഘടിപ്പിച്ചു.  ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയവുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

 

2020 ഫെബ്രുവരി 6

മലയാളത്തിലെ പ്രവാസസാഹിത്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.

വിഷയം: പ്രവാസം മലയാളത്തില്‍

പ്രബന്ധാവതരണം : ഡോ. കെ.കെ. ശിവദാസന്‍, കണ്ണൂര്‍ സര്‍വ്വകലാശാല, നീലേശ്വരം ക്യാമ്പസ്.

 

2020 ഫെബ്രുവരി 25, 26

ദേശീയസെമിനാര്‍ സംഘടിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളംസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

സെമിനാര്‍ വിഷയം : മലയാളത്തിന്റെ വര്‍ത്തമാനം

കേരളത്തിനു പുറത്തും അകത്തുനിന്നുമുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

                                   

 

2020-21

 

2020 ജൂലൈ 10

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഒരു വെബിനാര്‍ സംഘടിപ്പിച്ചു.

വിഷയം : സ്ത്രീനിര്‍മ്മിതിയുടെ പ്രത്യയശാസ്ത്രം

പ്രബന്ധാവതരണം     : ഡോ. അനു പാപ്പച്ചന്‍, വിമല കോളേജ്(ഓട്ടോണമസ്), തൃശ്ശൂര്‍

              : ഡോ. ജി. ഉഷാകുമാരി, കെ.കെ.ടി.എം. കോളേജ്, കൊടുങ്ങല്ലൂര്‍.

              :  ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട (റിട്ട.)

                     

 

 

2020 ആഗസ്റ്റ് 21

ലോക ഫോൿലോര്‍ദിനത്തോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിച്ചു.

വിഷയം : ചെങ്ങന്നൂരാതിയും കുട്ടനാടിന്റെ പാട്ടുസംസ്കാരവും

അവതരണം : ഡോ. എ.കെ. അപ്പുകുട്ടന്‍ (നാടോടിഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്)

 

2020 ഓൿടോബര്‍ 29

ജ്ഞാനപീഠപുരസ്കര്‍ത്താവായ അക്കിത്തത്തിന്റെ മരണത്തോടനുബന്ധിച്ച് അക്കിത്തം അനുസ്മരണവും കവിതാവതരണവും  വെബിനാറായി നടത്തി.

വിഷയം: അക്കിത്തവും മലയാളകവിതയും

പ്രബന്ധാവതരണം : ഡോ. ഇ.എം. സുരജ (എന്‍.എസ്. എസ്. കോളേജ്, ഒറ്റപ്പാലം)

 

2021 മാര്‍ച്ച് 21

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷിയെ പോഷിപ്പിക്കുക, അവരുടെ നേതൃപാടവശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ക്ലാസ് തലത്തില്‍ കയ്യെഴുത്തുമാഗസിനുകള്‍ തയ്യാറാക്കി. മാഗസിനുകള്‍ സുപ്രസിദ്ധ കഥാകൃത്ത് അശോകന്‍ ചെരുവില്‍ പ്രകാശനം ചെയ്തു.

 

 

 

 

 

 

© 2021 Christ College Irinjalakuda Since 1956
Website Powered by iDynasite from INI Technologies Pvt Ltd, India